---
title: "കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് സസ്പെൻഷൻ"
english_title: "Kerala Blasters coach Evan suspension"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168603/Kerala Blasters coach Evan suspension"
published_at: "2023-12-12T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577f12b1b1e1_1702359272705.jpg"
keywords: []
---

# കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് സസ്പെൻഷൻ

> **Lead Summary:** കൊച്ചി.... ഈ റഫറിമാർ ഈ മത്സരം നിയന്ത്രിക്കാൻ അർഹരല്ല,അതിനുള്ള കഴിവ് അവർക്കില്ല.പക്ഷേ നമുക്ക് അവരെ കുറ്റം പറയാൻ കഴിയില്ല.കാരണം ഇത് അവരുടെ പ്രശ്നമല്ല.മറിച്ച് അവരെ ഇതൊക്കെ പഠിപ്പിച്ച ആളുകളുടെ പ്രശ്നമാണ്.അവർക്ക് കളിക്കളത്തിൽ അവസരം നൽകിയ ആളുകളുടെ പ്രശ്നമാണ്. തുറന്നടിച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് സസ്പെൻഷൻ.

## Article Content

കൊച്ചി.... ഈ റഫറിമാർ ഈ മത്സരം നിയന്ത്രിക്കാൻ അർഹരല്ല,അതിനുള്ള കഴിവ് അവർക്കില്ല.പക്ഷേ നമുക്ക് അവരെ കുറ്റം പറയാൻ കഴിയില്ല.കാരണം ഇത് അവരുടെ പ്രശ്നമല്ല.മറിച്ച് അവരെ ഇതൊക്കെ പഠിപ്പിച്ച ആളുകളുടെ പ്രശ്നമാണ്.അവർക്ക് കളിക്കളത്തിൽ അവസരം നൽകിയ ആളുകളുടെ പ്രശ്നമാണ്. തുറന്നടിച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് സസ്പെൻഷൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു മത്സരത്തിൽ നിന്നും വിലക്ക്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനെ വിലക്കിയിട്ടുള്ളത്.മാത്രമല്ല ഒരു തുക പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്. 50000 രൂപയാണ് പിഴയായി കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി ഇപ്പോൾ ചുമത്തിയിട്ടുള്ളത്. പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ടീമിനോടൊപ്പം ഇവാൻ വുക്മനോവിച്ച് ഉണ്ടാവില്ല. പകരം സഹപരിശീലകനായ ഫ്രാങ്ക് ഡോവനാണ് ഉണ്ടാവുക. കൊച്ചിയിൽ നടന്ന ചെന്നൈ യുമായിട്ടുള്ള മത്സരത്തിന്റെ റഫറിംങ്ങിനെയാണ് അദ്ദേഹം വിമർശിച്ചത്. റഫറിമാർക്ക് പുറമേ AIFF നെയും വുക്മനോവിച്ച് വിമർശിച്ചിട്ടുണ്ട്. ഇതിനാണ് വിലക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ മറ്റുള്ളവർ വിമർശിക്കുമ്പോൾ ഒന്നും തന്നെ ഇത്തരത്തിലുള്ള നടപടികൾ നേരിടേണ്ടി വരുന്നില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ സീസണിലെ വിവാദ സംഭവങ്ങളെ തുടർന്ന് 10 മത്സരങ്ങളിലെ വലിയ വിലക്കായിരുന്നു ഇവാന് ലഭിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168603/Kerala Blasters coach Evan suspension)